Saturday, December 1, 2012

അടിയന്തിരമായി അന്വേക്ഷിക്കാം ... പി ജെ ജോസഫ്‌ !!!

ഈ ജോസഫ് സാറ് ഇങ്ങനെയാ എല്ലാം അടിയന്തിരമായി നോക്കിക്കോളും . സാറ് പണ്ട് മുല്ലപെരിയാര്‍ പ്രശ്നത്തില്‍ വിപ്ലവാത്മകമായ തീരുമാനങ്ങള്‍ എടുത്തതു നിങ്ങളൊക്കെ ഓര്‍ക്കനില്ലേ. ഇല്ലെങ്കില്‍ ഇതൊന്നു കാണണേ ..
എന്തൊരു എനര്‍ജി ആയിരുന്നു അന്ന് . ഇതു നടന്നത് കഴിഞ്ഞ വര്ഷം നവംബര്‍ മാസം 25 ഇന് ആയിരുന്നു . ഇതുവരെ ഒന്നും നടന്നില്ല . എല്ലാ രാഷ്ട്രീയക്കാരും ഇതിനു ഒറ്റക്കെട്ടായി വേണം എന്ന് അഭ്യര്ത്തിക്കുന്ന സാറിനെ സാറിനെ നമ്മുക്ക് കാണാം . എന്നാല്‍ സായിപ്പിനെ കാണുമ്പോ കവാത് മറക്കണ ആളാണെന്ന് ആരും കരുതിയില്ല . എന്തെല്ലാം ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ വന്നു . മീഡിയ ചാനല്‍ ആളുകള്‍ ലൈവ് ആയും ചര്‍ച്ചകള്‍ ആയും കാണിച്ചു . അന്ന് അടിയതിരമായി തീരുമാനമെടുക്കാം എന്ന് പറഞ്ഞ സാറ് ഒരു രണ്ടു മൂന്നു മാസം തകര്‍ത്തു ആഘോഷിച്ചു ഇപ്പൊ എവടെപോയി ഈ ആളുകള്‍. രൂര്കി IIT ആളുകള്‍ ഭുകമ്പം പഠിച്ചു ....ഒരുവര്‍ഷത്തില്‍ അണക്കെട്ട് ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട സഘാവ് എപ്പോഴും ഒന്നും പറയാതിരിക്ക .. സഘവേ ഞങ്ങള്‍ മണ്ടന്മാരാണെന്ന് നിങ്ങള്‍ വിശസിക്കുന്നു . മുപ്പതു ലക്ഷം ജനങ്ങളെ ബാധിക്കുമെന്ന് നിങ്ങള്‍ പറഞ്ഞ ഈ പ്രശ്നം ഇപ്പൊ എവടെയാണ് സഘവേ .. ഇന്നു ഈ വാര്‍ത്തകണ്ടാപ്പോ അടിയന്തിര പരിഹാരത്തിന്റെ അര്‍ഥം മറന്നുപോയി . ഒഴിമുറി സിനിമയിലെ സംഭാഷണം ഒരമവരികായ " കോടതിക്കേ ഒരുദിവസം ഒരു വര്ഷമാ !!". അതുപോലെ നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര പരിഹാരം എന്നാല്‍ പെട്ടന്നുള്ള പരിഹാരമല്ല മറിച്ചു ഒരു പ്രശ്നം ഉണ്ടാക്കി അതിന്‍റെ പിന്‍ബലത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും അത് എല്ലാ തിരഞ്ഞെടുപ്പിലും കൊട്ടിഘോഷിക്കുകയും ചെയ്യുക എന്നതാണ് . സഘാവേ ഒരു  അപേക്ഷുണ്ട് ഈ തോന്നിവസിക്ക്, ഇനിയം ഞങ്ങളെ "അടിയന്തിരം" പറഞ്ഞു പറ്റിക്കല്ലേ  !!!!!
 
ഒന്ന്കൂടെ പറഞ്ഞോട്ടെ എന്നെ ഇംഗ്ലീഷ് പറഞ്ഞു ചിരിപ്പിച്ചതിനു  വളരെ നന്നീ . വേണമെങ്കില്‍ ഇതൊക്കെ ഒന്നുകണ്ട് നോക്ക്  "എന്‍റെ ഫ്ലോ കളഞ്ഞു "